Sorry, you need to enable JavaScript to visit this website.

കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാന്‍ കൂടെ ചാടി, അമ്പതുകാരന് ദാരുണാന്ത്യം

ഭുവനേശ്വര്‍- കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാന്‍ കൂടെ ചാടിയ 50 കാരന് ദാരുണാന്ത്യം. ഒഡിഷ പാട്യ റെയില്‍വേസ്‌റ്റേഷന് സമീപത്താണ് അപകടമുണ്ടായത്. ഗജ്ജം സ്വദേശിയായ ഐസ്‌ക്രീം വില്‍പ്പനക്കാരന്‍ സിബറാം സാഹുവാണ് മരിച്ചത്.
കിണറ്റില്‍ പൂച്ച വീഴുന്നതുകണ്ട സിബറാം കിണറ്റിലേക്ക് ചാടുകയായിരുന്നു. സിബറാം പുറത്തുവരാത്തതിനെ തുടര്‍ന്ന് മറ്റു രണ്ടുപേര്‍ സിബറാമിനെ രക്ഷിക്കാനായി കിണറ്റിലിറങ്ങിയെങ്കിലും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഇരുവരേയും അഗ്‌നിരക്ഷാസേന പുറത്തെത്തിക്കുകയായിരുന്നു.
കിണറ്റിനുള്ളില്‍ പ്രാണവായുവിന്റെ അഭാവംമൂലം ശ്വാസം മുട്ടിയാകാം സിബറാമിന്റെ മരണം സംഭവിച്ചതെന്നാണ് വിലയിരുത്തല്‍.

 

Latest News