ശ്രീനിവാസന്‍ വധക്കേസ്; എന്‍. ഐ. എ അന്വേഷണം റദ്ദാക്കണമെന്ന് പ്രതികള്‍ കോടതിയില്‍

പാലക്കാട്- ശ്രീനിവാസന്‍ വധക്കേസില്‍ എന്‍. ഐ. എ അന്വേഷണം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രതികള്‍ ഹൈക്കോടതിയില്‍. കേസ് കൈമാറിയ ഉത്തരവ് നിയമവിരുദ്ധമാണെന്നാണ് പ്രതികളുടെ വാദം. കരമന അഷ്‌റഫ് മൗലവി അടക്കമുള്ള കേസിലെ 10 പ്രതികളാണ് ആവശ്യവുമായി കോടതിയെ സമീപിച്ചത്. വ്യാഴാഴ്ച ഹര്‍ജി കോടതി പരിഗണിക്കും.

എന്‍. ഐ. എയുടെ നടപടികള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും യു. എ. പി. എ പ്രകാരമുള്ള കുറ്റങ്ങളൊന്നും കേസില്‍ ഇല്ലെന്നും പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. അന്തിമ കുറ്റപത്രം നല്‍കിയ കേസ് എന്‍. ഐ. എ ഏറ്റെടുത്തത് നിയമവിരുദ്ധമാണ്. സെഷന്‍സ് കോടതിയിലെ ഫയലുകള്‍ എന്‍. ഐ. എ കോടതിയിലേക്ക് മാറ്റിയതും ചട്ടപ്രകാരമല്ലെന്നും പ്രതികള്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 16നാണ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. കേസില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളടക്കം 42 പേരെ ലോക്കല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു എന്‍. ഐ. എ.

Latest News