മക്ക - ഉംറ കര്‍മം നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്ന സമയം തെരഞ്ഞെടുക്കുമ്പോള്‍ തീര്‍ഥാടകര്‍ മൂന്നു കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. തിരക്ക് കുറഞ്ഞ സമയങ്ങള്‍ തെരഞ്ഞെടുക്കാന്‍ തീര്‍ഥാടകര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉംറ പെര്‍മിറ്റില്‍ നിര്‍ണയിച്ച സമയം കൃത്യമായി പാലിക്കുകയും വേണം. ഉംറ വിസാ കാലാവധിയും തീര്‍ഥാടകര്‍ പാലിക്കണം. കഴിവിനനുസരിച്ച് വര്‍ഷത്തില്‍ ഏതു സമയത്തും ഉംറ കര്‍മം നിര്‍വഹിക്കാവുന്നതാണെന്നും ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു.