Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

'പതറരുത്'; ലീഗിന്റെ പച്ച പതാക പരലോക വിജയത്തിന് സഹായകരമെന്ന് പാണക്കാട് സാദിഖലി തങ്ങൾ

Read More

മലപ്പുറം - പ്രതിസന്ധികളിൽ പതറരുതെന്നും മുസ്‌ലിം ലീഗിന്റെ പച്ച പതാക പരലോക വിജയത്തിന് സഹായകരമാവുമെന്നും പാർട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഹരിത പതാകയുടെ തണൽ ദൈവീക സിംഹാസനത്തിന്റെ തണൽ വരെ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലയിലെ തിരൂർ ആലത്തിയൂർ മുസ്‌ലിം ലീഗ് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സാദിഖലി തങ്ങൾ. 
 പ്രതിസന്ധികൾ വന്നുകൊണ്ടിരിക്കും. പ്രതിസന്ധികളിലൊന്നും പതറിപോകാതെ പാർട്ടിയിൽ ഉറച്ചു നിന്നുകൊണ്ടുതന്നെ മുന്നോട്ട് പോകണം. നമ്മുടെ നേതാക്കന്മാർ നമുക്കേല്പ്പിച്ച ഈ ഹരിത പതാകയുണ്ട്. ആ ഹരിത പതാകയുടെ തണൽ നമുക്കെന്നുമുണ്ടാകും. പരലോകത്ത് ഹർഷിന്റെ തണലിൽ വരെ ഹരിത പതാകയുടെ തണൽ മുസ്‌ലിം സമുദായത്തെ നയിക്കും എന്ന് ഉറച്ച് വിശ്വസിച്ച് മുന്നോട്ട് പോവണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 സമസ്തയിലെ 21 നേതാക്കൾ ലീഗ് നേതൃത്വത്തിന് കത്തയച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തുന്നതിനിടെയാണ് സാദിഖലി തങ്ങളുടെ പ്രഖ്യാപനം. തവനൂർ എം.എൽ.എയും മുൻ മന്ത്രിയുമായ ഡോ. കെ.ടി ജലീൽ അടക്കമുള്ളവർ ഈ വീഡിയോ എഫ്.ബിയിൽ പങ്കുവെച്ച് സമൂഹമമാധ്യമത്തിൽ ചർച്ച കൊഴുപ്പിക്കുകയാണ്.

Latest News