വാഷിംഗ്ടണ്‍-ഹമാസ്-ഇസ്രായില്‍ സംഘര്‍ഷത്തില്‍ ബന്ദികളുടെ മോചനത്തിന് അമേരിക്ക ഇസ്രായിലിന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ഇതില്‍ കരസേനയെ അയക്കുന്നത് ഉള്‍പ്പെടുന്നില്ലെന്ന് പെന്റഗണ്‍ ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു.
പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ഇസ്രായില്‍ പ്രതിരോധ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
ആസൂത്രണത്തില്‍ ഇസ്രായിലിന് ഇന്റലിജന്‍സ് പിന്തുണയുമായി മുന്നോട്ട് പോകാന്‍ ഓസ്റ്റിന്‍ തന്റെ ജോയിന്റ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് കമാന്‍ഡ് (ജെഎസ്ഒസി) ടീമിന് നിര്‍ദ്ദേശം നല്‍കിയതായി പെന്റഗണ്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്‌കോം), യുഎസ് ആര്‍മി സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് കമാന്‍ഡ് (എസ്ഒസിഎം) ഉദ്യോഗസ്ഥര്‍ നിലവില്‍ ബന്ദി രക്ഷാപ്രവര്‍ത്തനുള്ള ആസൂത്രണത്തില്‍ ഇസ്രായിലിന് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഹമാസിന്റെ കസ്റ്റഡിയിലുള്ള ബന്ദികളെ മോചിപ്പിക്കാന്‍ തങ്ങളുടെ സൈന്യത്തെ വിന്യസിക്കാന്‍ യുഎസ് തയ്യാറാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഇസ്രായില്‍ പ്രദേശത്ത് യുഎസ് സൈനികരെ നിയോഗിക്കാന്‍ യുഎസ് പദ്ധതിയിട്ടെന്ന റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസും നിഷേധിച്ചിരുന്നു.
ഹമാസ് ആക്രമണത്തില്‍ 11 അമേരിക്കക്കാര്‍ കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ തിങ്കളാഴ്ച പറഞ്ഞിരുന്നു. വരും ദിവസങ്ങളില്‍ ഈ സംഖ്യ ഉയരാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബന്ദികളെ സംബന്ധിച്ചിടത്തോളം, എത്ര പേര്‍ അമേരിക്കക്കാരാണെന്ന് കൃത്യമായി പറയാന്‍ യുഎസ് ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല.
വരും ദിവസങ്ങളില്‍ ഇസ്രായിലിലേക്ക് ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ള അധിക ഉപകരണങ്ങളും വിഭവങ്ങളും എത്തിക്കാന്‍ പെന്റഗണ്‍ മേധാവി ഉത്തരവിട്ടു. കിഴക്കന്‍ മെഡിറ്ററേനിയനിലേക്ക് ഒരു യുഎസ് വിമാനവാഹിനി സ്‌െ്രെടക്ക് ഗ്രൂപ്പിനെ വിന്യസിക്കാനും യുദ്ധവിമാനങ്ങള്‍ വര്‍ദ്ധിപ്പിക്കാനും ഓസ്റ്റിന്‍ നിര്‍ദേശിച്ചിട്ടുണ്ട്.