പരാതിക്കാരന്‍ മരിച്ചു, മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെയുള്ള മാസപ്പടി വിവാദത്തില്‍ നിന്ന് കുടുംബം പിന്‍മാറി

കൊച്ചി - മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനും  ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ പരാതിക്കാരന്‍ മരിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ നടപടി  അവസാനിപ്പിക്കാന്‍ കുടുംബം അനുമതി തേടി. കളമശ്ശേരി സ്വദേശിയായ ഗിരീഷ് ബാബു നല്‍കിയ ഹര്‍ജിയാണ് അവസാനിപ്പിക്കാന്‍ അനുമതി തേടിയത്. ഹര്‍ജിക്കാരന്‍ ഏതാനും ദിവസം മുന്‍പ് മരിച്ചതിനെ തുടര്‍ന്ന് ഹര്‍ജിയുമായി മുന്നോട്ട് പോകാന്‍ കുടുംബത്തിന് താല്പര്യം ഇല്ലെന്നു ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഹൈക്കോടതി കേസ് മാറ്റിവെച്ചു. മാസപ്പടി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള റിവിഷന്‍ ഹര്‍ജിയില്‍ നിന്നാണ് ഗിരീഷ് ബാബുവിന്റെ കുടുംബം പിന്മാറുന്നത്. കേസിലെ ഹര്‍ജിക്കാരന്‍  ഗിരീഷ് ബാബു കഴിഞ്ഞ ദിവസമാണ് അസുഖബാധിതനായി മരിച്ചത്. ഈ സാഹചര്യത്തില്‍  ബന്ധുക്കളെ കക്ഷിചേരാന്‍ അനുവദിച്ച് വാദം കേള്‍ക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹര്‍ജിയുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് കുടുംബം വ്യക്തമാക്കുകയായിരുന്നു.

 

Latest News