മാളിലെ ടോയ്‌ലറ്റില്‍ യുവതിയെ  ക്രൂരമായി പീഡിപ്പിച്ചു 

ഇന്‍ഡോര്‍-സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ മധ്യ പ്രദേശില്‍ വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ കുറേ മാസങ്ങളായി സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെ നടന്ന നിരവധി ക്രിമിനല്‍ സംഭവങ്ങളാണ് പുറത്തുവന്നിരിയ്ക്കുന്നത്. സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിയ്ക്കുന്ന സാഹചര്യത്തില്‍ ഇത്തരം സംഭവങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചിരിയ്ക്കുകയാണ്. 
കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവം  സംസ്ഥാനത്ത് വന്‍ പ്രതിഷേധത്തിന് വഴി തെളിച്ചിട്ടുണ്ട്.  ഇന്‍ഡോറിലെ പ്രശസ്തമായ ഒരു മാളിലാണ് ഒരു യുവതി ബലാത്സംഗത്തിനിരയായത്. മാളില്‍ ജോലി ചെയ്യുന്ന യുവതി ബലാത്സംഗം ചെയ്യപ്പെട്ട സംഭവം പോലീസിനും ഭരണകൂടത്തിനും ഇപ്പോള്‍ തലവേദനയായി മാറിയിരിയ്ക്കുകയാണ്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.ഇന്‍ഡോറില്‍ താമസിക്കുന്ന യുവതി മാളില്‍ ക്ലീനിംഗ് തൊഴിലാളിയാണ്. മാളില്‍ ജോലി ചെയ്യുന്ന യുവാവ് ആണ് പ്രതി. സംഭവദിവസം പതിവുപോലെ ജോലിക്ക് പോയിരുന്നതായി ഇര പറയുന്നു. തന്റെ ജോലിയ്ക്കിടെ പ്രതി അവളെ ബലമായി മാളിലെ ടോയ്ലറ്റില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തു. ആരോടെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ പ്രത്യാഘാതം വളരെ മോശമായിരിക്കുമെന്ന് പ്രതി യുവതിയെ ഭീഷണിപ്പെടുത്തി, യുവതിയുടെ പരാതിയില്‍ പറയുന്നു. 
ഭയപ്പെട്ട് കുറച്ച് ദിവസത്തേക്ക് സംഭവം ആരോടും പറയാതിരുന്ന യുവതി പിന്നീട് ഒരു സുഹൃത്തിന്റെ സഹായത്തോടെ ഒരു എന്‍ജിഒയില്‍ എത്തി. എന്‍ജിഒക്കാര്‍ നല്‍കിയ ഉപദേശം അനുസരിച്ച് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയും തനിക്കുണ്ടായ ദുരനുഭവം പോലീസിനോട് വിവരിയ്ക്കുകയും ചെയ്തു.   സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ പോലീസ് ഉടന്‍ നടപടിയെടുക്കുകയും പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മാളില്‍ ജോലി ചെയ്യുന്ന ചിരഞ്ജീവി എന്നുപേരുള്ള യുവാവാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

Latest News