സമയത്തിന് കല്യാണം കഴിച്ചില്ലെങ്കില്‍  കുരുമുളക് പൊടി വിതറും, സൂക്ഷിച്ചോ

ബ്രഹ്മചാരിയാണെന്ന് പറഞ്ഞ് വിവാഹം കഴിക്കാതെ ഇരുന്നാല്‍ ഡെന്‍മാര്‍ക്കില്‍ പണി കിട്ടും. നേരത്തിനും കാലത്തിനും പെണ്ണ് കെട്ടിയില്ലെങ്കില്‍ കഷ്ടമായിരിക്കും ഡെ•ാര്‍ക്കിലെ യുവാക്കളുടെ അവസ്ഥ. ഇവരെ പിടിച്ചുകെട്ടി ദേഹത്ത് കുരുമുളക് പൊടി വിതറുകയും ചെയ്യും. 30 വയസിനുള്ളില്‍ കെട്ടിയില്ലെങ്കിലാണ് ഈ പ്രയോഗം. മുപ്പതാം പിറന്നാള്‍ ദിനത്തില്‍ തന്നെയായിരിക്കും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊക്കെ പണിയൊപ്പിക്കുക. ചിലപ്പോള്‍ തൂണില്‍ കെട്ടിയിട്ടായിരിക്കും ഇവരുടെ ആക്രമണം. കസേരയില്‍ ഇരുത്തി എഴുന്നേറ്റ് ഓടാനുള്ള അവസരമൊരുക്കുന്നവരും ഉണ്ട്. 25 വയസിനുമുമ്പ് പെണ്ണുകെട്ടിയിരിക്കണമെന്നതാണ് ഇവിടത്തെ അലിഖിത നിയമം. ഇത് ലംഘിക്കുന്നവര്‍ക്കും ശിക്ഷയുണ്ടെങ്കിലും ഇളവുണ്ടായിരിക്കും. കറുവാപ്പട്ട പൊടിയാണ് ഇവരുടെ ദേഹത്ത് വിതറുക. സുഗന്ധ വ്യഞ്ജന വ്യാപാരത്തില്‍ മുഴുകി സമയത്ത് പെണ്ണു കെട്ടാന്‍ മറന്നു പോയ പൂര്‍വ്വികരുടെ ഓര്‍മ്മയില്‍ നിന്നാണ് ഇങ്ങനെ ഒരു ആചാരം ഉണ്ടായതെന്നാണ് കരുതുന്നത്. വിവാഹം മറന്നു പോയാല്‍ കുടുംബത്തില്‍ അനന്തരാവകാശികള്‍ ഉണ്ടാകില്ലെന്നും അത് ജീവിതകാലം വരെ ശരീരത്തിനെയും മനസിനെയും നീറ്റുമെന്ന് ഓര്‍മ്മിപ്പിക്കാനുമാണത്രേ മുളകുപൊടി വിതറുന്നത്.

Latest News