വിവാഹിതനാവാത്തതിന്റെ കാരണം  തുറന്നു പറഞ്ഞ് രാഹുല്‍ ഗാന്ധി 

ജയ്പൂര്‍- നിങ്ങള്‍ മിടുക്കനും വളരെ സുന്ദരനുമാണ്. എന്ത് കൊണ്ട് ഇതുവരെ വിവാഹത്തെ കുറിച്ച് ചിന്തിച്ചില്ല' എന്നായിരുന്നു വിദ്യാര്‍ഥിനികളുടെ ചോദ്യം. തനിയ്ക്ക് ജോലിയിലും കോണ്‍ഗ്രസ് പാര്‍ട്ടിയിലുമാണ് ശ്രദ്ധയെന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി  മറുപടി പറഞ്ഞത്. ജയ്പൂര്‍ മഹാറാണി കോളേജിലെ വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തിലാണ് രാഹുല്‍ മറുപടി പറഞ്ഞത്. സംവാദത്തിനിടെ ഒരു കുട്ടി എന്തുകൊണ്ടാണ് നിങ്ങള്‍ ഇതുവരെ വിവാഹം കഴിച്ചില്ലയെന്ന് ചോദിച്ചു.  മഹാറാണി കോളേജിലെ വിദ്യാര്‍ത്ഥികളുമായി രാഹുല്‍ ഗാന്ധി നടത്തിയ സംവാദത്തിന്റെ വീഡിയോ  സോഷ്യല്‍ മീഡിയയില്‍  പ്രചരിച്ചിരുന്നു. പരിപാടിയില്‍ ജാതി സെന്‍സസ്, സ്വാതന്ത്ര്യ സമരത്തിലെ സ്ത്രീകളുടെ പങ്ക്, സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് കുട്ടികള്‍ രാഹുലിനോട് ചോദ്യം ചോദിച്ചു. ഇതിനൊപ്പമാണ് രാഹുലിനോട് വ്യക്തിപരമായ ചോദ്യങ്ങളും ചോദിച്ചത്. അതിന് എല്ലാം തന്നെ രാഹുല്‍ മറുപടി നല്‍കിയിരുന്നു. അദ്ദേഹത്തിനോട് ഇഷ്ട ഭഷണത്തെക്കുറിച്ചും  വിദ്യാര്‍ത്ഥികള്‍ ചോദിച്ചു. പാവയ്ക്കയും കടലയും ചീരയും ഒഴികെ മറ്റൊന്നിനും തനിക്ക് പ്രശ്‌നമില്ലെന്ന്  മറുപടി പറഞ്ഞു. പുതിയ സ്ഥലങ്ങള്‍ കാണാന്‍ തനിയ്ക്ക് ഇഷ്ടമാണെന്നും രാഹുല്‍ പറഞ്ഞു. ചര്‍മ്മ സംരക്ഷണത്തെ കുറിച്ച് കുട്ടികള്‍ ചോദ്യങ്ങള്‍ ചോദിച്ചു. താന്‍ മുഖത്ത് ക്രീമോ സോപ്പോ പുരട്ടാറില്ലെന്നും വെള്ളത്തില്‍ കഴുകുക മാത്രമാണ് ചെയ്യുന്നതെന്നുമായിരുന്നു പ്രതികരണം.
 

Latest News