കോഴിക്കോട്ട് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു 

കോഴിക്കോട്ട് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശിനിക്കാണ് പനി സ്ഥിരീകരിച്ചത്. പുനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവര്‍ ചികിത്സയിലാണ്. സമാന രോഗലക്ഷണവുമായി മറ്റൊരാളും നിരീക്ഷണത്തിലാണ്. പക്ഷികളില്‍ നിന്ന് കൊതുകുവഴി മനുഷ്യരിലേക്ക് പകരുന്ന വൈറസ് രോഗമാണിത്. നിപ്പ ഭീതി വിതച്ച കോഴിക്കോടും പരിസരങ്ങളും മറ്റൊരു രോഗത്തെ കുറിച്ച് ആശങ്കപ്പെടുകയായി. 

Latest News