മലപ്പുറം - തട്ടം വിവാദത്തിന്റെ പേരില്‍ സമസ്തയും മുസ്‌ലീം സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമും തമ്മില്‍ നടക്കുന്ന വാക്‌പോരാട്ടങ്ങളില്‍ വീണ്ടും പ്രതികരണവുമായി പി എം എ സലാം. സമസ്താ അധ്യക്ഷന്‍ ജിഫ്രി തങ്ങളെ മറയാക്കി ചില സഖാക്കള്‍ ലീഗിനെതിരെ പ്രവര്‍ത്തിക്കുന്നുവെന്നും ഇവരെ അതേ രീതിയില്‍ നേരിടാന്‍ മുസ്ലിം ലീഗിന് അറിയാമെന്നും പി എം എ സലാം പറഞ്ഞു. തട്ടം വിവാദത്തില്‍ കുരുങ്ങി കിടക്കുന്ന കമ്മ്യൂണിസ്റ്റ് നേതാക്കളെ രക്ഷിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. അതിനു ചിലര്‍ക്ക് നക്കാപിച്ച കിട്ടിക്കാണും. ജിഫ്രി തങ്ങള്‍ മുസ്‌ലീം ലീഗിനെതിരെ നിലപാട് എടുക്കുന്ന ആളല്ല. സമസ്ത അടക്കമുള്ള ഒരു സംഘടനകള്‍ക്കും ലീഗ് എതിരല്ലെന്നും അദ്ദേഹം പറഞ്ഞു.