Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

'സമസ്തയെ 'കുടിയാനായി' കാണുന്ന രാഷ്ട്രീയ 'ആഢ്യത്വം' കയ്യിൽ വെച്ചാൽ മതി'; സാദിഖലി തങ്ങൾക്ക് കെ.ടി ജലീലിന്റെ മറുപടി

കോഴിക്കോട് - സമസ്തയിലെ ചില നേതാക്കളെ കുറിച്ചുള്ള 'തലയിരിക്കുമ്പോൾ വാലാടേണ്ടെന്ന' മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ പ്രസ്താവനയിൽ പ്രതികരിച്ച് മുൻ മന്ത്രിയും തവനൂർ എം.എൽ.എയുമായ ഡോ. കെ.ടി ജലീൽ രംഗത്ത്.
 തലയും വാലും ഉണ്ടാകാൻ സമസ്ത ഒരു മീനല്ലെന്നും കേരളത്തിലെ ഏറ്റവും വലിയ പണ്ഡിത സഭയുടെ തലയും ഉടലും ഒന്നാണെന്നും അതൊരു മഹാ പ്രസ്ഥാനമാണെന്നും കെ.ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. സമസ്തയെ 'കുടിയാനായി' കാണുന്ന ചില രാഷ്ട്രീയ ജന്മിമാരുടെ 'ആഢ്യത്വം' കയ്യിൽ വെച്ചാൽ മതി. സമസ്തക്ക് ബഹുമാനം കൊടുത്ത് ആദരവ് തിരിച്ചുവാങ്ങാൻ ലീഗ് നേതൃത്വം പഠിക്കണമെന്നും ജലീൽ ആവശ്യപ്പെട്ടു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 'മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോൺകോൾ ലഭിച്ചാൽ എല്ലാമായെന്ന് കരുതുന്നവർ സമുദായത്തിലുണ്ടെന്ന' മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി അഡ്വ. പി.എം.എ സലാമിന്റെ പരാമർശങ്ങൾക്കെതിരായ സമസ്തയിലെ 21 നേതാക്കളുടെ കത്തിനെ കുറിച്ച് ' തലയിരിക്കുമ്പോൾ വാലാടേണ്ടെന്നും സമസ്തയുടെ മസ്തിഷ്‌കം എന്നും ലീഗിനൊപ്പമാണെന്നും വിവാദങ്ങൾക്ക് സമയമില്ലെന്നും' ഇന്നലെ സാദിഖലി തങ്ങൾ പറഞ്ഞിരുന്നു. സമസ്തയിലെ മുതിർന്ന നേതാക്കളെ നേരിട്ടും ഫോണിലും ബന്ധപ്പെട്ടിരുന്നു. അവരാരും പി.എം.എ സലാമിനെതിരെ കത്തെഴുതിയിട്ടില്ല. ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ അവരത് പറയുമായിരുന്നുവെന്നും വിവാദ കത്ത് നേരിട്ട് കിട്ടിയില്ലെന്നും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും സാദിഖലി തങ്ങൾ പറഞ്ഞിരുന്നു.

കെ.ടി ജലീലിന്റെ എഫ്.ബി പോസ്റ്റിന്റെ പൂർണ രൂപം:

തലയും വാലുമുണ്ടാകാൻ സമസ്ത ഒരു മീനല്ല!
കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതസഭയുടെ തലയും ഉടലും ഒന്നാണ്. തലയും വാലും നടുക്കഷ്ണവുമൊക്കെ സവർണ്ണ സങ്കല്പ്പങ്ങളാണ്. ജന്മിത്വം നാടുനീങ്ങിയിട്ട് കാലം എത്ര പിന്നിട്ടു. സമസ്തയെ തലയും വാലും പറഞ്ഞ് ചെറിയൊരു മീനാക്കാൻ നോക്കേണ്ട. അതൊരു മഹാ പ്രസ്ഥാനമാണ്.
പണ്ഡിതന്മാർ് പ്രവാചകന്മാരുടെ പിന്മുറക്കാരാണ്. അവർ ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കും. ആദരിക്കേണ്ടവരെ ആദരിക്കും. സമസ്തയെ വെറുതെ വിട്ടേക്കുക. പണ്ഡിതന്മാരുടെ ''മെക്കട്ട്' കയറാൻ നിന്നാൽ കയറുന്നവർക്ക് അത് നഷ്ടക്കച്ചവടമാകും. സമസ്തയെ 'കുടിയാനായി' കാണുന്ന ചില രാഷ്ട്രീയ ജന്മിമാരുടെ ''ആഢ്യത്വം'' കയ്യിൽ വെച്ചാൽ മതി. സമസ്തക്ക് ബഹുമാനം കൊടുത്ത് ആദരവ് തിരിച്ചുവാങ്ങാൻ ലീഗ് നേതൃത്വം പഠിക്കണം.
 

Latest News