ഇന്ത്യന്‍ കമ്പനികളുടെ ഇറച്ചിക്ക് സൗദിയില്‍ നിരോധം

റിയാദ്-രണ്ട് പ്രശസ്ത ഇന്ത്യന്‍ കമ്പനികളുടെ മാംസ ഉല്‍പന്നങ്ങള്‍ക്ക് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി നിരോധനം ഏര്‍പ്പെടുത്തി. ഗള്‍ഫ് ടെക്‌നിക്കല്‍ റെഗുലേഷന് വിരുദ്ധമായ രീതിയില്‍ ഈ കമ്പനികളുടെ ഉല്‍പന്നങ്ങളില്‍ രോഗാണുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. നേരത്തെ ഇതേ കുറിച്ച് നല്‍കിയ മുന്നറിയിപ്പ് ഇരു കമ്പനികളും അവഗണിച്ചതാണ് നിരോധിക്കുന്നതിലേക്ക് നയിച്ചത്.
--

Latest News