ഇസ്രായിലില്‍ ഒമ്പത് യു.എസ് പൗരന്മാര്‍ കൊല്ലപ്പെട്ടു

ഗാസ മുനമ്പിലെ ജബാലിയ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ ബന്ധുക്കള്‍ വിലപിക്കുന്നു.

വാഷിംഗ്ടണ്‍- ഹമാസ് ഇസ്രായിലില്‍ നടത്തിയ ആക്രമണത്തില്‍ ഒമ്പത് അമേരിക്കക്കാര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഏതാനും പൗരന്മാരെ കാണാതായതായിട്ടുണ്ടെന്നും അമേരിക്ക  അറിയിച്ചു.

ഒമ്പത് യുഎസ് പൗരന്മാരുടെ മരണമാണ് സ്ഥിരീകരിക്കാന്‍ കഴിഞ്ഞതെന്ന് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാത്യു മില്ലര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ശനിയാഴ്ച നടന്ന ആക്രണത്തില്‍  കൊല്ലപ്പെട്ട അമേരിക്കക്കാരെ ഇതുവരെ യുഎസിലെ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞിട്ടില്ല.
50 വര്‍ഷം മുമ്പ് യോം കിപ്പൂര്‍ യുദ്ധത്തില്‍ ഈജിപ്തിന്റെയും സിറിയയുടെയും ആക്രമണത്തിന് ശേഷം ഇസ്രായില്‍ പ്രദേശത്തിലേക്കുള്ള ഏറ്റവും മാരകമായ നുഴഞ്ഞുകയറ്റമായിരുന്നു ഹമാസ് പോരാളികളുടേത്.

 

Latest News