ഗാസ- മുന്‍കാലങ്ങളിലെ ആക്രമണങ്ങളില്‍നിന്ന് വ്യത്യസ്തമായി ഗാസയെ മുച്ചൂടും നശിപ്പിക്കാന്‍ ഇസ്രായില്‍. അതിശക്തമായ, ഇടതടവില്ലാത്ത വ്യോമാക്രമണമാണ് ഇസ്രായില്‍ നടത്തുന്നതെന്ന് യുദ്ധഭൂമിയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നു. ഉപരോധത്തിലായ ഗാസയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണമാണ് നടത്തിയതെന്ന് ഇസ്രായില്‍ സൈന്യം പ്രഖ്യാപിച്ചു. ഇതിനകം ആയിരത്തിലധികം ലക്ഷ്യസ്ഥാനങ്ങളിലാണ് മിസൈലുകള്‍ പതിച്ചത്. ഇവിടെ ബന്ദികളെ പാര്പ്പിച്ചിട്ടുണ്ടാകാമെന്ന കാര്യം കണക്കിലെടുക്കാതെ തന്നെ ഗാസയെ ഉന്മൂലനം ചെയ്യുമെന്നും ഇസ്രായില്‍ പ്രഖ്യാപിച്ചു.