Sorry, you need to enable JavaScript to visit this website.

മകളുടെ നഗ്നചിത്രങ്ങള്‍ അയച്ചു, പീഡിപ്പിക്കാന്‍ കൂട്ടുനിന്നു; മാതാവിന് ജാമ്യമില്ലെന്ന് ഹൈക്കോടതി

കൊച്ചി- പ്രായപൂര്‍ത്തിവാത്ത കുട്ടിയെ പീഡിപ്പിച്ച കേസില്‍ മാതാവിന്റെ മുന്‍കൂര്‍  ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതിക്കെതിരായ ആരോപണങ്ങള്‍ സത്യമാണെന്ന് തെളിഞ്ഞാല്‍ മാതൃത്വത്തിന് തന്നെ അപമാനമാകുമെന്ന് ജസ്റ്റിസ് ഗോപിനാഥ്. പി നിരീക്ഷിച്ചു.
കുട്ടിയുടെ മാതാവിന്  ജാമ്യം അനുവദിച്ചാല്‍ അത് കുട്ടിയെ സ്വാധീനിച്ച് പ്രതികള്‍ക്ക് അനുകൂലമായി മൊഴി കൊടുപ്പിക്കാന്‍ സാധ്യത ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.  
കുട്ടിയുടെ രണ്ടാം അച്ഛനാണ് ഒന്നാം പ്രതി. രണ്ടാം പ്രതിക്ക് മറ്റൊരു  മകന്‍കൂടി ഉള്ളതിനാല്‍ ജാമ്യം അനുവദിക്കണമെന്നു പ്രതിഭാഗം വാദിച്ചു.  അന്വേഷണം പൂര്‍ത്തീകരിക്കുകയും അന്തിമ റിപോര്‍ട്ട്  കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. കുട്ടിയുടെ മാതാവിന്റെ സമ്മതത്തോടെ ആണ്  രണ്ടാനച്ഛന്‍ കുട്ടിയെ പീഡിപ്പിച്ചതെന്ന് കോടതിയുടെ വിലയിരുത്തല്‍.
രണ്ടാം പ്രതിയായ അമ്മ കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ ഒന്നാം പ്രതിക്ക് അയച്ചു നല്‍കിയിട്ടുണ്ടെന്ന് കോടതി കണ്ടെത്തി. പ്രതിക്ക് മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹതയില്ലെന്നു കോടതി വ്യക്തമാക്കി. ഇവര്‍ക്കെതിരായ ആരോപണങ്ങള്‍ ഗുരുതരമാണ്. മാതാവിന്റെ സാന്നിധ്യത്തില്‍ ഒന്നാം പ്രതി ബലാത്സംഗം ചെയ്തിട്ടു്െണ്ടെന്നും കോടതി വിലയിരുത്തി. 2018 ഒക്ടോബറില്‍ വാടക വീട്ടില്‍ വെച്ച് പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നാണ് ആരോപണം.

 

 

Latest News