ഭാര്യ മരിച്ച മനോവിഷമത്തില്‍ വിഷം കഴിച്ചയാള്‍ മരിച്ചു

പയ്യന്നൂര്‍  -ഭാര്യ മരിച്ച  മനോവിഷമത്തെത്തുടര്‍ന്ന് വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മധ്യവയസ്‌കന്‍ മരിച്ചു. പയ്യന്നൂര്‍ കേളോത്തെ പൈതലേന്‍ ഹൗസില്‍ ബാബുവാണ്(56) മരിച്ചത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇയാളെ വിഷംകഴിച്ച് അവശ നിലയില്‍ കേളോത്തെ വീട്ടില്‍ കാണപ്പെട്ടത്. തുടര്‍ന്ന്ബന്ധുക്കള്‍ പരിയാരം മെഡിക്കല്‍ കോളേജാശുപ്രതിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സക്കിടെയായിരുന്നു അന്ത്യം. അഞ്ച് മാസം മുമ്പാണ് ഇയാളുടെ ഭാര്യ രോഗ ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. തുടര്‍ന്നുള്ള മാനസിക വിഷമമാണ് ജീവനൊടുക്കാന്‍ കാരണമെന്ന് ബന്ധുക്കള്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. പയ്യന്നൂര്‍ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

 

Latest News