Sorry, you need to enable JavaScript to visit this website.

ഹറം മതകാര്യ വകുപ്പിന് സ്‌നാപ് ചാറ്റിലും ഇന്‍സ്റ്റഗ്രാമിലും അക്കൗണ്ട്

മക്ക - സ്‌നാപ് ചാറ്റിലും ഇന്‍സ്റ്റഗ്രാമിലും ഹറം മതകാര്യ വകുപ്പിന്റെ അക്കൗണ്ടുകള്‍ മതകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് ഉദ്ഘാടനം ചെയ്തു. നവഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കും സാമൂഹിക മാധ്യമങ്ങള്‍ക്കുമുള്ള സ്വാധീനവും ഫലപ്രദമായ പങ്കും കണക്കിലെടുത്ത്, ഇരു ഹറമുകളുടെയും മതപരമായ സന്ദേശം ലോകത്ത് പരമാവധി പ്രചരിപ്പിക്കാന്‍ സൗദി ഭരണാധികാരികളുടെ പ്രതീക്ഷക്കൊത്താണ് സ്‌നാപ്ചാറ്റിലും ഇന്‍സ്റ്റഗ്രാമിലും ഹറം മതകാര്യ വകുപ്പ് അക്കൗണ്ടുകള്‍ തുറന്നതെന്ന് ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് പറഞ്ഞു.
ഇരു ഹറമുകളുടെയും മതപരമായ സന്ദേശം ഉയര്‍ന്ന മാധ്യമ പ്രൊഫഷനലിസത്തോടെ ആഗോള തലത്തില്‍ എത്തിക്കാനും നവമാധ്യമങ്ങളിലൂടെ മതപരവും വൈജ്ഞാനികവുമായ സേവനങ്ങള്‍ വിശ്വാസികളില്‍ എത്തിക്കാനും ഹറം മതകാര്യ വകുപ്പ് മാധ്യമ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നു. ഇരു ഹറമുകളുടെയും സന്ദേശവും നേട്ടങ്ങളും വിശുദ്ധ ഹറമിന്റെയും മസ്ജിദുന്നബവിയുടെയും പരിചരണത്തില്‍ സൗദി ഭരണാധികാരികള്‍ ചെലുത്തുന്ന ശ്രദ്ധയും എടുത്തു കാണിക്കുകയെന്ന ലക്ഷ്യത്തോടെ ഏറ്റവും മികച്ച മാധ്യമ സേവനങ്ങള്‍ നല്‍കാന്‍ ഹറം മതകാര്യ വകുപ്പിനു കീഴിലെ മാധ്യമ സംഘം തീവ്രശ്രമങ്ങള്‍ നടത്തണമെന്ന് ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് പറഞ്ഞു. ഇരു ഹറമുകളുടെയും സന്ദേശം ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിലും ഹറമുകളിലെത്തുന്നവരുടെ മതപരമായ അനുഭവം സമ്പന്നമാക്കുന്നതിലും ഹറമുകളുടെ നേട്ടങ്ങള്‍ പ്രചരിപ്പിക്കുന്നതിലും നവഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് പ്രധാന പങ്കുണ്ടെന്നും ഹറം മതകാര്യ വകുപ്പ് മേധാവി പറഞ്ഞു.

 

Latest News