ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷം ഗര്‍ഭിണിയെ പീഡിപ്പിച്ചു; മൂന്ന് പേര്‍ അറസ്റ്റില്‍

മുംബൈ- എട്ടു മാസം ഗര്‍ഭിണിയായ ഇരുപതുകാരിയെ എട്ടു പേര്‍ ചേര്‍ന്ന് ബലാല്‍ത്സംഗം ചെയ്തതായി പരാതി. ഭര്‍ത്താവിനെ കാറിനുള്ളില്‍ കെട്ടിയിട്ട ശേഷമായിരുന്നു പീഡനം. മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷന്‍ കേസില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
 
ഹോട്ടലുടമയായ ഭര്‍ത്താവിനൊപ്പം ബിസിനസ് ആവശ്യത്തിന് ടസ്ഗാവില്‍ എത്തിയതായിരുന്നു യുവതി.ഹോട്ടല്‍ ജോലിക്കാര്‍ക്കായുള്ള അന്വേഷണത്തിലായിരുന്ന ഇവരെ ജോലിക്കാരെ പരിചയമുണ്ടെന്ന് കാട്ടിപ്രതികളില്‍ ഒരാളായ മുകുന്ദ് മാനേ വിളിച്ച് വരുത്തുകയായിരുന്നു. മുകുന്ദ് പറഞ്ഞതനുസരിച്ച് സ്ഥലത്തെത്തിയ ഇരുവരേയും എട്ടുപേര്‍ ചേര്‍ന്ന് ആക്രമിക്കുകയും  സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. തുടര്‍ന്ന് ഭര്‍ത്താവിനെ കാറിനുള്ളില്‍ കെട്ടിയിട്ട ശേഷം യുവതിയെ കൂട്ടബലാല്‍ത്സംഗം ചെയ്യുകയായിരുന്നു.

യുവതിയും ഭര്‍ത്താവും പിന്നീട് ടസ്ഗാവ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. മറ്റു പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Latest News