Sorry, you need to enable JavaScript to visit this website.

മലപ്പുറത്ത് സുഹൃത്തിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച യുവാവ് കുത്തേറ്റു മരിച്ചു; രണ്ടുപേർ കസ്റ്റഡിയിൽ

Read More

മലപ്പുറം - സുഹൃത്തിനെ അക്രമി സംഘം കുത്തുന്നത് തടയാൻ ശ്രമിച്ച യുവാവ് കുത്തേറ്റു മരിച്ചു. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത് കിഴിശ്ശേരിയിലാണ് സംഭവം. കുഴിയംപറമ്പ് ചർച്ചിനു സമീപം താമസിക്കുന്ന പ്രജിത്ത് (26) ആണ് കൊല്ലപ്പെട്ടത്. കുത്തേറ്റ സുഹൃത്ത് പാറക്കടത്ത് പൊക്കനാളി നൗഫൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 
 മൂന്നുപേരടങ്ങിയ സംഘം പാറക്കടത്ത് പൊക്കനാളി നൗഫലിനെ കുത്തുന്നത് കണ്ട് തടയാൻ ശ്രമിച്ചപ്പോഴാണ് പ്രജിത്തിന് നെഞ്ചിന് കുത്തേറ്റത്. ഞായറാഴ്ച വൈകീട്ട് കിഴിശ്ശേരി കുഴിയംപറമ്പ് ജി.എൽ.പി സ്‌കൂളിനു സമീപത്ത് വെച്ചായിരുന്നു സംഭവം. നൗഫലിന് കൈക്കാണ് കുത്തേറ്റത്. മരിച്ച പ്രജിത്ത് അവിവാഹിതനാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് എടവണ്ണ, പൂക്കൊളത്തൂർ സ്വദേശികളായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

Latest News