'കത്ത് കിട്ടിയില്ല; വിവാദങ്ങൾക്ക് നേരമില്ലെന്നും സമസ്തയുടെ മസ്തിഷ്‌കം എന്നും ലീഗിനൊപ്പമെന്നും പാണക്കാട് സാദിഖലി തങ്ങൾ 

മലപ്പുറം - മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാമിനെതിരായ സമസ്തയിലെ 21 നേതാക്കളുടെ കത്തിൽ പ്രതികരിച്ച് പാർട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. 
 കത്ത് വിവാദം മാധ്യമങ്ങളിൽ കണ്ടുവെങ്കിലും ഇതുവരെയും കത്ത് തനിക്ക് ലഭിച്ചിട്ടില്ല. വിവാദങ്ങൾക്ക് സമയമില്ല. തലയിരിക്കുമ്പോൾ വാലാടുകയാണെന്നും സമസ്തയുടെ മസ്തിഷ്‌കം മുസ്‌ലിം ലീഗിനൊപ്പമാണെന്നും അദ്ദേഹം ചോദ്യങ്ങളോടായി പ്രതികരിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

Latest News