ഓണ്‍ലൈന്‍ തട്ടിപ്പ്: വാണിമേലിലെ  അധ്യാപകന് 90,000 രൂപ നഷ്ടപ്പെട്ടു 

നാദാപുരം -ബാങ്കില്‍ നിന്നെന്ന് തെറ്റിദ്ധരിപ്പിച്ച്  മൊബൈലില്‍ സംസാരിച്ച്  പണം കവര്‍ന്നതായി പരാതി. വാണിമേലിലെ  പ്രൈമറി സ്‌കൂള്‍ അധ്യാപകന്  90,000 രൂപ നഷ്ടപ്പെട്ടതായി പരാതി. കഴിഞ്ഞദിവസം  അധ്യാപകന്റെ മൊബൈല്‍ ഫോണില്‍ വിളിച്ച്  ബാങ്കിലെ ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട്  ചില സംശയങ്ങള്‍ ചോദിക്കുകയായിരുന്നു. പിന്നീട്  മൊബൈല്‍ നമ്പറിലേക്ക് അയച്ച ഒ ടി പി നമ്പര്‍  ചോദിക്കുകയായിരുന്നു. ഈ നമ്പര്‍ പറഞ്ഞു കൊടുത്ത ശേഷം ഫോണ്‍ കട്ട് ചെയ്തു. കുറച്ച് സമയത്തിന് ശേഷം  അക്കൗണ്ടില്‍ നിന്ന്  90,000 രൂപ പിന്‍വലിച്ചതായി  സന്ദേശം ലഭിക്കുകയായിരുന്നെന്ന് അധ്യാപകന്‍ പറഞ്ഞു.  വിളിച്ച നമ്പറിലേക്ക് തിരിച്ചു വിളിച്ചപ്പോള്‍  കോള്‍ അറ്റന്‍ഡ് ചെയ്യുന്നില്ലെന്നും പറയുന്നു. അധ്യാപകന്‍ വളയം പോലീസില്‍ പരാതി നല്‍കി.

Latest News