Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹമാസ് നൂറോളം പേരെ ബന്ദികളാക്കിയെന്ന് അനുമാനം; സംഘർഷത്തിൽ മരണം ആയിരം കടന്നു

ജറൂസലം-സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറോളം ഇസ്രായേലി ബന്ദികളെ ഹമാസ് ഗാസയിലേക്ക് കൊണ്ടുപോയിരിക്കാമെന്ന് റിപ്പോര്‍ട്ടുകള്‍. ഇവരെ മോചിപ്പിക്കാനുള്ള ഇസ്രായില്‍ സൈനിക നടപടിയെ വളരെയധികം സങ്കീര്‍ണമാക്കുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഭയചകിതരായ ഇസ്രായില്‍ സൈനികരുടെയും സാധാരണക്കാരുടെയും ഞെട്ടിക്കുന്ന ചിത്രങ്ങള്‍  പ്രചരിക്കുന്നതിനിടെ,  ബന്ദികളാക്കപ്പെട്ടവരുടെ ഗതി സൈനിക ആസൂത്രകരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട വിഷയമായി മാറിയിരിക്കയാണെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗണ്യമായ ഇസ്രായില്‍ സിവിലിയന്‍മാരെയും സൈനികരെയും ബന്ദികളാക്കിയിരിക്കുകയാണെന്നും എണ്ണം ഡസന്‍ കണക്കിന് വരുമെന്നും വിശ്വസിക്കപ്പെടുന്നതായി ഇസ്രായില്‍ പ്രതിരോധ സേനയുടെ (ഐഡിഎഫ്) വക്താവ് ലഫ്റ്റനന്റ് കേണല്‍ ജോനാഥന്‍ കോണ്‍റിക്കസ് പറഞ്ഞു. 100 പേരെ വരെ ബന്ദികളാക്കിയിട്ടുണ്ടെന്ന് ചില ഇസ്രായില്‍ മാധ്യമങ്ങള്‍ അനുമാനിക്കുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവരില്‍ ജെയ്ക്ക് മാര്‍ലോയും ഉള്‍പ്പെടുന്നു. തെക്കന്‍ ഇസ്രായിലില്‍ ഒരു സംഗീതോത്സവത്തില്‍ പങ്കെടുക്കുകയായിരുന്ന ഈ ബ്രിട്ടീഷ് പൗരന്‍.
ഹമാസ് പോരാളികള്‍ പരിപാടി ആക്രമിച്ചതിനെത്തുടര്‍ന്ന് കുടുംബത്തിന് അദ്ദേഹത്തിന്റെ അടുത്ത് എത്താന്‍  കഴിഞ്ഞില്ലെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇസ്രായില്‍ ജയിലുകളില്‍ കഴിയുന്ന ഫലസ്തീന്‍ തടവുകാര്‍ക്ക് കൈമാറ്റം ചെയ്യുന്നതിനായാണ്  ഗാസയിലെ തീവ്രവാദി വിഭാഗങ്ങള്‍ ബന്ദികളെ പിടിച്ചതെന്നും ചലി ബന്ദികള്‍ ജീവിച്ചിരിപ്പുണ്ടെന്നും മറ്റുള്ളവര്‍ മരിച്ചതായി കരുതപ്പെടുന്നുവെന്നും കോണ്‍റിക്കസ് പറഞ്ഞു.
ഇത് ഇതുവരെ സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത സംഖ്യകളാണെന്നും ഇത് ഈ യുദ്ധത്തിന്റെ ഭാവി രൂപപ്പെടുത്തുമെന്നും കോണ്‍റിക്കസ് പറഞ്ഞു.

ബന്ദികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇസ്രായില്‍ കയ്‌റോയുടെ സഹായം തേടിയിട്ടുണ്ടെന്നും ഈജിപ്തിന്റെ രഹസ്യാന്വേഷണ മേധാവി ഹമാസുമായും ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പുമായും ബന്ധപ്പെട്ട വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും ഒരു ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇസ്രായില്‍- ഫലസ്തീന്‍ സംഘര്‍ഷത്തില്‍ രണ്ടു ദിവസത്തിനിടെ മരണം ആയിരം കടന്നു. ഇസ്രായിലില്‍ കടന്നു കയറി ഹമാസ് നടത്തിയ ആക്രമണത്തിലും ജൂത രാഷ്ട്രം നടത്തിയ പ്രത്യാക്രമണത്തിലും ഇരുപക്ഷത്തും കനത്ത നാശനഷ്ടമാണുണ്ടായത്. ഇസ്രായിലില്‍ 600ലധികം പേര്‍ കൊല്ലപ്പെട്ടപ്പോള്‍ ഫലസ്തീനില്‍ 370 മരണം റിപ്പോര്‍ട്ട് ചെയ്തു.
 ഇസ്രയേലിന് സായുധപിന്തുണ നല്‍കുമെന്ന് പ്രഖ്യാപിച്ച് യു.എസ്. രംഗത്തെത്തിയിട്ടുണ്ട്. ജര്‍മനി, യുെ്രെകന്‍, ഇറ്റലി, ബ്രിട്ടന്‍ എന്നിവയുടെ തലവന്മാരുമായി ചര്‍ച്ച നടത്തിയതായും ഇവര്‍ തങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതായും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.

 

Latest News