പാലക്കാട്ട് യുവ ദമ്പതികൾ വാടകവീട്ടിൽ മരിച്ച നിലയിൽ

പാലക്കാട് - പാലക്കാട് മുളയങ്കാവിൽ യുവ ദമ്പതികളെ വാടക വീട്ടിൽ ഭാര്യ മരിച്ച നിലയിൽ കണ്ടെത്തി. മുളയങ്കാവ് താഴത്തെ പുരയ്ക്കൽ ഷാജി (45), ഭാര്യ സുചിത്ര (35) എന്നിവരെയാണ് ഞായറാഴ്ച വൈകീട്ട് വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പരിസരത്ത് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പരിസരവാസികൾ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാജി തൂങ്ങി മരിച്ച നിലയിലും സുചിത്ര തറയിൽ മരിച്ച നിലയിലുമായിരുന്നു. നാലു വർഷമായി ഇരുവരും വാടക വീട്ടിലാണ് താമസിക്കുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കൊപ്പം പോലീസ് പറഞ്ഞു.
 

Latest News