ഹമാസ് ബന്ദികളാക്കിയവരില്‍ അമേരിക്കക്കാരുമെന്ന് ഇസ്രായില്‍ അംബാസഡര്‍

വാഷിംഗ്ടണ്‍- ഗാസ മുനമ്പില്‍ നിന്ന് ഹമാസ് ബന്ദികളാക്കിയവരില്‍ അജ്ഞാതരായ നിരവധി അമേരിക്കക്കാരും ഉണ്ടെന്ന് അമേരിക്കയിലെ ഇസ്രായില്‍ അംബാസഡര്‍ പറഞ്ഞു.
തെക്കന്‍ ഇസ്രായിലില്‍നിന്ന് ഫലസ്തീന്‍ സംഘം തട്ടിക്കൊണ്ടുപോയ സൈനികരിലും സാധാരണക്കാരിലും അമേരിക്കക്കാരുണ്ടോ എന്ന് നയതന്ത്രജ്ഞന്‍ മൈക്കല്‍ ഹെര്‍സോഗിനോട് സിബിഎസ് ന്യൂസില്‍ ചോദിച്ചപ്പോഴായിരുന്നു മറുപടി.
ഉണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു, പക്ഷേ എനിക്ക് വിശദാംശങ്ങളില്ല,' അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച ആരംഭിച്ച ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ മരിച്ചവരില്‍ യു.എസ് പൗരന്മാരുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുകയാണെന്ന് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഞായറാഴ്ച യുഎസ് ടെലിവിഷനോട് പറഞ്ഞു.
ആക്രമണകാരികള്‍ സൈനികരെയും സാധാരണക്കാരെയും ബന്ദികളാക്കിയതായി ഇസ്രായേല്‍ പറഞ്ഞു. എന്നാല്‍ ഏതു രാജ്യക്കാരാണെന്നോ എത്രപേരെന്നോ സ്ഥിരീകരിച്ചിട്ടില്ല.

 

Latest News