ജിദ്ദ യാത്രക്കാരന്‍ വീണ്ടും പിടിയില്‍; മലദ്വാരത്തില്‍ ഒളിപ്പിച്ചത് 50 ലക്ഷത്തിന്റെ സ്വര്‍ണം

നെടുമ്പാശ്ശേരി-കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട.എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം ഒരു യാത്രക്കാരനില്‍ നിന്ന് 50 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടിച്ചു. ഇയാള്‍ 1168 ഗ്രാം സ്വര്‍ണ്ണം മിശ്രിതമാക്കി നാല് കാപ്‌സ്യൂളുകളില്‍ നിറച്ചാണ് കൊണ്ടുവന്നത്. സ്വര്‍ണ മിശ്രിതം നിറച്ച കാപ്‌സ്യൂളുകള്‍ മലദ്വാരത്തിലാണ് ഒളിപ്പിച്ചിരുന്നത്.
സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ജിദ്ദയില്‍നിന്ന് വന്ന മലപ്പുറം സ്വദേശി ഷൗക്കത്തലി എന്ന യാത്രക്കാരനാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഇരുപതാമത്തെ കേസാണ് സമാനസ്വഭാവത്തില്‍ പിടിക്കപ്പെട്ടത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News