ലോകകപ്പ് ആതിഥ്യം: സൗദിക്ക് പിന്തുണ പ്രഖ്യാപിച്ച് പാക് ഫുട്‌ബോള്‍ ഫെഡറേഷന്‍

ജിദ്ദ- 2034 ലെ ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ശ്രമത്തില്‍ പാകിസ്ഥാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ (പി.എഫ്.എഫ്) സൗദി അറേബ്യക്ക് 'അചഞ്ചലമായ പിന്തുണ' പ്രഖ്യാപിച്ചതായി പ്രസ്താവിച്ചു.

ലോകത്തിലെ ഏറ്റവും അഭിമാനകരമായ കായിക മത്സരത്തിന്റെ ആതിഥ്യ അവകാശങ്ങള്‍ക്കായി ഈ ആഴ്ച ആദ്യം സൗദി ഫുട്‌ബോള്‍ ഫെഡറേഷന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.

രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന സാമൂഹികവും സാമ്പത്തികവുമായ പരിവര്‍ത്തനത്തില്‍ നിന്നുള്ള പ്രചോദനവും ഫുട്‌ബോളിനോടുള്ള ആഴത്തില്‍ വേരൂന്നിയ അഭിനിവേശവും സൗദിയെ ഇതിന് അര്‍ഹമാക്കുന്നതായി അവര്‍ പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഫുട്‌ബോള്‍ താരങ്ങള്‍ സമീപകാലത്ത് സൗദി ക്ലബ്ബുകളില്‍ കളിക്കാനെത്തിയത് ഇതിന് കൂടുതല്‍ ആക്കം കൂട്ടി.

2034 ലെ അഭിമാനകരമായ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള സൗദി അറേബ്യയുടെ അഭിലാഷത്തെ പാകിസ്ഥാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ (പിഎഫ്എഫ്) പൂര്‍ണമായി പിന്താങ്ങുന്നതായി അവര്‍  പ്രസ്താവനയില്‍ പറഞ്ഞു.

 

Latest News