Sorry, you need to enable JavaScript to visit this website.

ബാഗേജുകൾ നഷ്ടപ്പെട്ടാൽ 5,960 റിയാൽ നഷ്ടപരിഹാരം

  • വിലകൂടിയ വസ്തുക്കളുണ്ടെങ്കിൽ ആദ്യം വെളിപ്പെടുത്തണം

റിയാദ് - യാത്രക്കാരുടെ നഷ്ടപ്പെടുന്ന ബാഗേജുകൾക്ക് വിമാനകമ്പനികൾ പരമാവധി 5,960 റിയാൽ നഷ്ടപരിഹാരം നൽകണമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പുറത്തിറക്കിയ ഉപഭോക്തൃ അവകാശ സംരക്ഷണ നിയമാവലി. ബാഗേജുകൾ നഷ്ടപ്പെട്ടതിന് നഷ്ടപരിഹാരം തേടി യാത്രക്കാരിൽനിന്ന് അപേക്ഷ ലഭിച്ച് മുപ്പതു ദിവസത്തിനകം നഷ്ടപരിഹാരം നൽകിയിരിക്കണം. 
ബാഗേജുകളിൽ വിലപിടിച്ച വസ്തുക്കൾ അടങ്ങിയിട്ടുണ്ടെങ്കിൽ അവയുടെ വിലക്ക് തുല്യമായ തുക നഷ്ടപരിഹാരമായി തേടുന്നതിന് യാത്രക്കാർക്ക് അവകാശമുണ്ട്. എന്നാൽ ഇതിന് വിമാനത്തിൽ കയറുന്നതിനു മുമ്പുതന്നെ പ്രത്യേക ഫോറം പൂരിപ്പിച്ച് ബാഗേജുകളിലുള്ള വില പിടിച്ച വസ്തുക്കളെ കുറിച്ച വിവരം യാത്രക്കാർ വെളിപ്പെടുത്തൽ നിർബന്ധമാണ്. ബാഗേജുകൾ എത്തുന്നതിന് കാലതാമസം നേരിടുന്ന സന്ദർഭങ്ങളിലും യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകുന്നതിന് വിമാന കമ്പനികൾ ബാധ്യസ്ഥമാണെന്ന് നിയമാവലി വ്യക്തമാക്കുന്നു.

Latest News