ഇസ്രായേലില്‍ കുടുങ്ങിയ ബോളിവുഡ് നടി ഇന്ത്യയില്‍ തിരിച്ചെത്തി

മുംബൈ- ഇസ്രയേലില്‍ കുടുങ്ങിയ ബോളിവുഡ് നടി നുസ്രത്ത് ബാറൂച്ച ഇന്ത്യയില്‍ തിരിച്ചെത്തി. ഹൈഫ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഭാഗമായാണ് നടി ഇസ്രയേലില്‍ എത്തിയത്. 

ഇസ്രയേലില്‍ ഹമാസ് ആക്രമണം നടത്തിയതിന് പിന്നാലെ നുസ്രത്ത് ബറൂച്ചയുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് അവരുടെ ടീം നേരത്തെ അറിയിച്ചിരുന്നു.

ഇസ്രായേലില്‍ നിന്ന് നേരിട്ട് വിമാനം ലഭിക്കാത്തതിനാല്‍ കണക്ട് ഫ്‌ളൈറ്റിലാണ് നുസ്രത്ത് തിരിച്ചെത്തിയത്. ഉച്ചയ്ക്ക് രണ്ടോടെ മുംബൈ വിമാനത്താവളത്തിലാണ് നടി വന്നിറങ്ങിയത്.

അകേലി എന്ന സിനിമയുടെ പ്രദര്‍ശനത്തിന്റെ ഭാഗമായാണ് നുസ്രത്ത് ഇസ്രയേലില്‍ എത്തിയത്. ഇസ്രയേലി താരമായ സാഹി ഹലേവിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.

Latest News