മരുമകളെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചു, കാലില്‍വെടിവെച്ച് പിടിച്ചു

ഗാസിയാബാദ്- പോലീസിന്റെ തോക്ക് തട്ടിപ്പറിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ കാലില്‍ വെടിവെച്ച് പിടിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം.
ഏഴുവയസ്സായ സഹോദരീ പുത്രിയെ പീഡിപ്പിച്ചതിനുശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റ് ചെയ്ത 27 കാരനാണ് മെഡിക്കല്‍ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചത്.  
ഗാസിയാബാദ് പോലീസ് അറസ്റ്റ് ചെയ്ത പ്രതി  പോലീസിന്റെ പിസ്റ്റള്‍ തട്ടിയെടുത്ത ശേഷംം അവര്‍ക്ക് നേരെ വെടിയുതിര്‍ത്തിരുന്നു. പോലീസ് തിരിച്ച് വെടിവെച്ചപ്പോള്‍ കാലില്‍ പരിക്കേല്‍ക്കുകയാരുന്നു. യുവാവ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News