Sorry, you need to enable JavaScript to visit this website.

ഹമാസ് തീവ്രവാദ സംഘടനയെങ്കിൽ ഇസ്രായേൽ ഭീകരവാദ രാഷ്ട്രം; മോഡി രാജ്യത്തെ വീണ്ടും കളങ്കപ്പെടുത്തി -എം.എ ബേബി 

- സാമ്രാജ്യത്വ വിരുദ്ധതയിൽ അടിയുറച്ച ചേരിചേരാ നയമാണ് ഇന്ത്യയുടേത്. പടിഞ്ഞാറൻ ഏഷ്യയിൽ അമേരിക്കയും ഇംഗ്ലണ്ടും കൂടി സ്ഥാപിച്ച ഇസ്രായേലെന്ന മതഭീകര രാഷ്ട്രത്തെ ഇന്ത്യ അംഗീകരിച്ചിട്ടു പോലുമില്ല. ഇസ്രായേൽ അധിനിവേശത്തിനെതിരായ ഫലസ്തീൻ ജനതയുടെ സ്വാതന്ത്ര്യ സമരത്തിന് ഒപ്പമാണ് ഇന്ത്യ നിൽക്കേണ്ടതെന്നും മുതിർന്ന സി.പി.എം നേതാവ് എം.എ ബേബി
 
ന്യൂഡൽഹി -
ഹമാസ്-ഇസ്രായേൽ പോരാട്ടം കനക്കുന്നതിനിടെ ശ്രദ്ധേയ നിരീക്ഷണവുമായി സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും കേരള മുൻ വിദ്യാഭ്യാസ മന്ത്രിയുമായ എം.എ. ബേബി. ഹമാസ് ഭീകര സംഘടനയാണെങ്കിൽ ഇസ്രായേൽ ഭീകര രാഷ്ട്രമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
 ഫലസ്തീനിലെ ജനങ്ങൾ നടത്തുന്നത് അവർ പിറന്ന മണ്ണിൽ ഇസ്രായേൽ നടത്തുന്ന അധിനിവേശത്തിനെതിരായ സ്വാതന്ത്ര്യ സമരമാണ്. ഇസ്രായേൽ-ഫലസ്തീൻ യുദ്ധത്തിൽ നരേന്ദ്ര മോഡി സർക്കാർ സ്വീകരിച്ച ഏകപക്ഷീയ നിലപാട് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 അമേരിക്കൻ പക്ഷപാതിരാജ്യങ്ങൾക്കൊപ്പം നിന്ന് ഇസ്രായേലിനെ പിന്തുണയ്ക്കുന്നത് ലോകരാഷ്ട്രീയ നീതിക്കും ലോകസമാധാനത്തിനും ഇന്ത്യയുടെ ദേശീയ താല്പര്യങ്ങൾക്കും എതിരാണ്. സ്വതന്ത്ര ഇന്ത്യ എന്നും ഫലസ്തീന്റെ സ്വയം നിർണയാവകാശത്തിനൊപ്പമായിരുന്നു. ഇസ്രായേൽ ഇനിയെങ്കിലും ആക്രമണ-കൈയേറ്റ പ്രകോപന നടപടികൾ അവസാനിപ്പിക്കണം. എങ്കിലെ പശ്ചിമേഷ്യയിൽ സമാധാനം ലക്ഷ്യത്തിലെത്തൂ. അടുത്ത കാലം വരെയും ഇന്ത്യയ്ക്ക് ഇസ്രായേലുമായി നയതന്ത്രബന്ധം പോലും ഉണ്ടായിരുന്നില്ല. പടിഞ്ഞാറൻ ഏഷ്യയിൽ അമേരിക്കയും ഇംഗഌണ്ടും കൂടി സ്ഥാപിച്ച ഈ മതഭീകരരാഷ്ട്രത്തെ ഇന്ത്യ അംഗീകരിച്ചിട്ടുപോലുമുണ്ടായിരുന്നില്ല.യുദ്ധത്തിലൂടെ ഇസ്രായേൽ പിടിച്ചെടുത്ത ഫലസ്തീൻ ഭൂപ്രദേശം തിരിച്ച് വിട്ടുകൊടുക്കണമെന്ന ഐക്യരാഷ്ട്രസഭയുടെ പ്രമേയം, ഇന്ത്യ ഉൾപ്പടെയുള്ള രാഷ്ട്രങ്ങൾ എല്ലാം ഒത്തൊരുമിച്ച് പാസാക്കിയതാണ്. ഇസ്രായേൽ ഇതിനെ അവജ്ഞയോടെ അവഗണിക്കുകയാണ്. ഒരർത്ഥത്തിൽ അപ്പാർത്തീട് നടപ്പാക്കുന്ന, ഫാസിസ്റ്റ് അടിച്ചമർത്തൽ പിന്തുടരുന്ന ലോകത്തിലെ ഏറ്റവും കൊടിയ കുറ്റവാളി രാഷ്ട്രമാണ് ഇസ്രായേൽ.  അതുകൊണ്ടു കൂടിയാണ് വർണവെറിയൻ ഭരണം നിലനിന്ന കാലഘട്ടത്തിൽ ദക്ഷിണാഫ്രിക്കയോടെന്ന പോലെ ഇസ്രായേലിനോടും ഇന്ത്യ നയതന്ത്രപരമായ അകൽച്ച പാലിച്ചത്. ആർ.എസ്.എസ് നിയന്ത്രിക്കുന്ന നരേന്ദ്ര മോഡി ഭരണത്തിൻ കീഴിൽ ആ മഹത്തായ പാരമ്പര്യമെല്ലാം പാടേ ഉപേക്ഷിച്ചത് ഗൗരവമായി കാണണം. 
 സാമ്രാജ്യത്വവിരുദ്ധ ദേശീയസ്വാതന്ത്യസമരത്തിലൂടെ വികസിച്ചുവന്നതാണ് നമ്മുടെ വിദേശനയം. അത് ഇന്ത്യയുടെ ഭരണഘടനയിലും പ്രതിഫലിക്കുന്നുണ്ട്. സാമ്രാജ്യത്വ വിരുദ്ധതയിൽ അടിയുറച്ച ചേരിചേരാ നയമാണ് നമ്മുടെ വിദേശനയത്തിന്റെ കാതൽ. അതിന്റെ അടിസ്ഥാനത്തിലാവണം നമ്മുടെ വിദേശനയം എക്കാലവും വികസിപ്പിക്കുന്നത്. അതാണിപ്പോൾ ബി.ജെ.പി ഭരണം അട്ടിമറിച്ചത്. അമേരിക്കൻ ചേരിയുടെ കാലാൾ ആവുന്നത് നമ്മുടെ തന്ത്രപരമായ താല്പര്യങ്ങൾക്ക് എതിരാണെന്നും ഇന്ത്യ പിറന്ന മണ്ണിൽ ജീവിക്കാനുള്ള ഇരകൾക്കൊപ്പമാണ് നിൽക്കേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

Latest News