ഇസ്രായില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാര്‍ ആശങ്കപ്പെടേണ്ടന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍

തിരുവനന്തപുരം:- ഇസ്രായില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാര്‍ ആശങ്കപ്പെടേണ്ടന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ഏത് ആവശ്യത്തിനും ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാം. എത്രപേര്‍ ഇസ്രായില്‍ ഉണ്ടെന്ന് എംബസിക്ക് വിവരം നല്‍കിയിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്നും മുരളീധരന്‍ പറഞ്ഞു. ഇന്ത്യ ഇസ്രായിലിന്  ഒപ്പമാണെന്നും ഹമാസ് നടത്തിയത് ഭീകരാക്രമണമാണെന്നും വി മുരളീധരന്‍ വ്യക്തമാക്കി. അതേസമയം ഇസ്രയേലിലും പലസ്തീനിലുമുളള ഇന്ത്യക്കാര്‍ സുരക്ഷിത സ്ഥാനത്ത് തുടരണമെന്ന് ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശങ്ക വേണ്ടെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

 

Latest News