പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ കയറിയ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കപ്യാര്‍ അറസ്റ്റിലായി

പ്രതീകാത്മക ചിത്രം

പത്തനംതിട്ട - ആറന്മുളയില്‍ പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ കയറിയ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കപ്യാര്‍ അറസ്റ്റിലായി. വര്‍ഗീസ് തോമസ് (63) ആണ് പിടിയിലായത്. ക്ലാസില്‍ പോകും മുന്‍പ് പ്രാര്‍ത്ഥിക്കാന്‍ കയറിയപ്പോഴാണ് കപ്യാര്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളിനോട് ചേര്‍ന്നുള്ള പള്ളിയിലാണ് സംഭവം നടന്നത്. പള്ളിയും സ്‌കൂളും ഒരേ കോമ്പൗണ്ടിലാണ്. കപ്യാര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച കാര്യം പെണ്‍കുട്ടി പുറത്തുപറഞ്ഞെങ്കിലും . സ്‌കൂള്‍ അധികൃതര്‍ വിവരം ഒളിച്ചുവെച്ചു. എന്നാല്‍ വിവരം സ്‌പെഷല്‍ ബ്രാഞ്ചിന്റെ ശ്രദ്ധയില്‍ പെട്ടതോടെയാണ് നടപടിയുണ്ടായത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കപ്യാരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പോക്‌സോ കേസ് പൊലീസിനെ അറിയിക്കാതെ ആദ്യം ഒളിച്ചുവെക്കാന്‍ ശ്രമിച്ച സ്‌കൂള്‍ അധികൃതര്‍ക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Latest News