ഇസ്രായില്‍ സ്തംഭിച്ച ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഉന്നത കമാന്‍ഡറും

ജറൂസലം-ഫലസ്തീന്‍ ചെറുത്തുനില്‍പ് പ്രസ്ഥാനമായ ഹമാസ്  ശനിയാഴ്ച നടത്തിയ അപ്രതീക്ഷിത ആക്രമണത്തില്‍ ഇസ്രായില്‍ പ്രതിരോധ സേനയിലെ ഉന്നത കമാന്‍ഡര്‍ കൊല്ലപ്പെട്ടു. ഇസ്രായേല്‍ സൈന്യം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

നഹാല്‍ ഇന്‍ഫന്‍ട്രി ബ്രിഗേഡിന്റെ കമാന്‍ഡറായ കേണല്‍ ജോനാഥന്‍ സ്‌റ്റെയ്ന്‍ബെര്‍ഗാണ് ഗാസ മുനമ്പിന്റെ അതിര്‍ത്തിക്കടുത്തുള്ള കെരെം ഷാലോം മേഖലയില്‍ ഹമാസുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടതെന്ന് ഐഡിഎഫ് എക്‌സില്‍ (മുന്‍ ട്വിറ്റര്‍) അറിയിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

സ്‌റ്റെയ്ന്‍ബെര്‍ഗ് തന്റെ കീഴുദ്യോഗസ്ഥര്‍ ഹമാസ് പോരാളികളെ കൈകാര്യം ചെയ്യുന്ന സ്ഥലത്തേക്ക് പോകുകയായിരുന്നു. ഇതിനിടെയാണ്  ഒരു ഭീകരനുമായുള്ള ഏറ്റുമുട്ടി മരിച്ചതെന്ന് ഇസ്രായില്‍ സൈന്യം പറഞ്ഞു.

പോരാട്ടത്തില്‍ മരിച്ചതായി ശനിയാഴ്ച രാത്രി സ്ഥിരീകരിച്ച ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. സമീപകാലത്ത് യുദ്ധത്തില്‍ കൊല്ലപ്പെട്ട ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാളാണെന്നും ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.

ശനിയാഴ്ച ഹമാസ് നടത്തി  അപ്രതീക്ഷിത ആക്രമണം ഇസ്രായിലിനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരുന്നു.  ഹമാസ് പോരാളികള്‍ ഗാസ മുനമ്പില്‍ നിന്ന് ഉപരോധം ലംഘിച്ച് ഇസ്രായേല്‍ പട്ടണങ്ങളിലേക്ക് പ്രവേശിച്ചു.  പെട്ടെന്നുള്ള നുഴഞ്ഞുകയറ്റം നിരവധി ആളപായങ്ങള്‍ക്കും തട്ടിക്കൊണ്ടുപോകലുകള്‍ക്കും കാരണമായി.  
ഹമാസ് ഇസ്രായിലിന് നേരെ 3,000ത്തിലധികം റോക്കറ്റുകള്‍ തൊടുത്തതായും  സാധാരണക്കാരെയും സൈനികരെയും തട്ടിക്കൊണ്ടുപോയി ഗാസയില്‍  ബന്ദികളാക്കിയതായും സൈന്യം പറഞ്ഞു.

ആക്രമണത്തില്‍ ഞെട്ടി വിറച്ച ഇസ്രായില്‍ ഗാസയ്ക്കുള്ളില്‍ വ്യോമാക്രമണം തുടരുകയാണ്. ഇസ്രായേല്‍ പ്രധാനമന്ത്രി ഹമാസുമായി യുദ്ധം പ്രഖ്യാപിച്ചു.

 

Latest News