അനാഥമന്ദിരത്തിലെ പെണ്‍കുട്ടിയെ  പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

തൊടുപുഴ-അനാഥമന്ദിരത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം കാരക്കോട് സ്വദേശി സിജുകുമാര്‍ ആണ് ഇടുക്കിയില്‍ അറസ്റ്റിലായത്. വര്‍ക്കല ബീച്ചിനോട് ചേര്‍ന്നുള്ള ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കി. വിദ്യഭ്യാസ സ്ഥാപനത്തിലെ കൗണ്‍സിലിങ്ങിനിടെയാണ് പീഡനവിവരം പെണ്‍കുട്ടി തുറന്ന് പറയുന്നത്. പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Latest News