Sorry, you need to enable JavaScript to visit this website.

അഫ്ഗാനിസ്ഥാനിലെ ഭൂചലനം;  നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍-പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചനത്തില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തി പ്രദേശമായ ഹെറാത്ത് പ്രവിശ്യയില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടര്‍ ചലനങ്ങളും വന്‍ നാശനഷ്ടമാണ് അഫ്ഗാനിസ്ഥാനില്‍ വിതച്ചത്. ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.പ്രധാന നഗരമായ ഹെറാത്തില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഈ മേഖലയില്‍ ഏഴോളം ഭൂചലനങ്ങള്‍ അനുഭവപ്പെട്ടതായാണ് യുഎസ്ജിഎസ് നല്‍കുന്ന വിവരം. ഹെറാത്ത് പ്രവിശ്യയിലെ സിന്ദ ജാന്‍ ജില്ലയില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കണക്കുകളെന്നു ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് മന്ത്രാലയം അറിയിച്ചു.നിരവധി ആളുകളാണ് തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം. ഓഗസ്റ്റ് 28നും സെപ്റ്റംബര്‍ നാലിനും അഫ്ഗാനിസ്ഥാനില്‍ ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞവര്‍ഷം ജൂണില്‍ അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ മേഖലയിലുണ്ടായ ഭൂകമ്പത്തില്‍ ആയിരത്തിലേപ്പേര്‍ കൊല്ലപ്പെട്ടിരുന്നു.


 

Latest News