മാധ്യമ പ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരിച്ചു

പാലക്കാട്- ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടറും ദി ഹിന്ദു മുന്‍ റിപ്പോര്‍ട്ടറുമായ ജി പ്രഭാകരന്‍ (69) വാഹനാപകടത്തില്‍ മരിച്ചു. ഒലവക്കോടി സമീപം പുതിയ പാലത്ത് ശനിയാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിലാണ് പ്രഭാകരന്‍ മരിച്ചത്. മൃതദേഹം സര്‍ക്കാര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. 

പ്രഭാകരന്‍ സഞ്ചരിച്ച ഇരുചക്ര വാഹനത്തില്‍ ലോറി ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്തു തന്നെ മരണം സംഭവിച്ചതായി പോലീസ് അറിയിച്ചു. 

ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ വൈസ് പ്രസിഡന്റും സെക്രട്ടറി ജനറലുമായി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്‍ അംഗമായ അദ്ദേഹം കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സ്ഥാപകാംഗങ്ങളില്‍ ഒരാളാണ്. 

ഭാര്യ: വാസന്തി. മക്കള്‍: നിഷ, നീതുറാണി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഞായറാഴ്ച

സംസ്‌ക്കരിക്കും.

Latest News