ജറൂസലം-ദക്ഷിണ ഇസ്രായിലില്‍ നുഴഞ്ഞുകയറിയ ഹമാസ് പോരാളികള്‍ പല നഗരങ്ങളും ഇസ്രായില്‍ സൈന്യവും പോലീസുമായി ഏറ്റുമുട്ടുകയാണ്. 25 ലേറെ കേന്ദ്രങ്ങളില്‍ തങ്ങളുടെ പോരാളികള്‍ പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുകയാണെന്ന് ഹമാസ് വ്യക്തമാക്കി. തിരിച്ചടിക്കുന്ന ഇസ്രായില്‍ ഗാസയിലെ ഫലസ്തീന്‍ ടവര്‍ തകര്‍ത്തു. ഗാസ പൂര്‍ണമായും ഇരുട്ടിലാണ്. വൈദ്യുതി ബന്ധം ഇസ്രായില്‍ വിച്ഛേദിച്ചു. ജനങ്ങള്‍ താമസിക്കുന്ന നിരവധി കെട്ടിടങ്ങളും തകര്‍ത്തു. 250 ലേറെ ഫലസ്തീനികള്‍ മരിച്ചതായും 1500 ലധികം പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ടുകള്‍.
രാവിലെ മുതല്‍ നടന്ന ഹമാസ് ആക്രമണത്തില്‍ 200 ലേറെപ്പേര്‍ മരിച്ചതായാണ് ഏറ്റവും പുതിയ വിവരം. ആയിരത്തിലധികം പേര്‍ക്ക് പരിക്കുണ്ട്.