Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തുരങ്കമുണ്ടാക്കി ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ നിന്ന് ഇന്ധന കവർച്ച; ഒരാൾ അറസ്റ്റിൽ

ന്യൂഡൽഹി - തുരങ്കമുണ്ടാക്കി ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പൈപ്പ് ലൈനിൽനിന്ന് ഇന്ധന കവർച്ച നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. ഡൽഹി ദ്വാരകയിൽ ഗോലു എന്ന് വിളിക്കുന്ന രാകേഷ് (52) എന്ന ആളാണ് അറസ്റ്റിലായത്. 
  ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പൈപ്പ് ലൈനിന് മുകളിൽ തുരങ്കം നിർമിച്ച് ഒരു മെഷീൻ ഉപയോഗിച്ചായിരുന്നു ഇന്ധനമോഷണം. സെപ്തംബർ 29ന് നടത്തിയ പരിശോധനയിലാണ് ഡൽഹി പാനിപ്പത്ത് സെക്ഷനിലെ പൈപ്പ് ലൈനിൽനിന്ന് ഇന്ധനം മോഷണം നടക്കുന്നത് കമ്പനിയുടെ ശ്രദ്ധയിൽ പെട്ടത്. പോച്ച്‌നാപൂർ ഗ്രാമത്തിനടുത്തുള്ള പ്രദേശങ്ങളിലാണ് ഇന്ധന മോഷണമെന്നും കമ്പനി കണ്ടെത്തി. തുടർന്ന് ഐ.ഒ.സി അധികൃതർ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.
 തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൈപ്പ് ലൈൻ തുരന്ന് രണ്ട് പ്ലാസ്റ്റിക് പൈപ്പുകൾ ഉപയോഗിച്ച് ഇന്ധനം മോഷ്ടിക്കുന്നതായി പോലീസ് കണ്ടെത്തി. ഈ ഭൂഗർഭ തട്ടിപ്പിനുള്ള പൈപ്പുകൾ 40 മീറ്റർ അകലെയുള്ള ഒരു പ്രദേശത്തേക്കാണ് ബന്ധിപ്പിച്ചിട്ടുള്ളത്. അന്വേഷണത്തിൽ ഈ സ്ഥലം അറസ്റ്റിലായ രാകേഷ് എന്ന ആളുടേതാണെന്നും പോലീസ് പറഞ്ഞു. കേസിൽ കണ്ണികളായ മറ്റുള്ളവരെ അടക്കം പുറത്തുകൊണ്ടുവരാനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് ദ്വാരക പോലീസ് ഡെപ്യൂട്ടി കമ്മിഷണർ എം ഹർഷ വർധൻ പ്രതികരിച്ചു.

Latest News