ജറൂസലം- ഇസ്രായിലിലെ ഫലസ്തീന്‍ ആക്രമണത്തോടെ ഇസ്രായേലിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി സര്‍ക്കാര്‍. അത്യാവശ്യ ഘട്ടങ്ങളില്‍ എംബസിയുമായി ബന്ധപ്പെടാനുള്ള നമ്പറുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അനാവശ്യമായി വീടുകളില്‍നിന്ന് പുറത്തിറങ്ങരുതെന്നും അധികൃതരുടെ നിര്‍ദേശം പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി്.
പശ്ചിമേഷ്യയെ ആശങ്കയിലാക്കി ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷം കനക്കുകയാണ്. നാലു ഫലസ്തീനികള്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഹമാസ് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം കടുപ്പിച്ചത്. ഓപറേഷന്‍ അല്‍-അഖ്‌സ ഫ്‌ളഡ് ദൗത്യം ആരംഭിച്ചതായി ഹമാസ് പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ യുദ്ധ പ്രഖ്യാപനവുമായി ഇസ്രായേലും രംഗത്തെത്തിയിട്ടുണ്ട്.