അബഹ - അസീര്‍ പ്രവിശ്യയില്‍ പെട്ട ബേശിനു സമീപമുണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരണപ്പെടുകയും ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബേശ്, സ്വബ്‌യ റോഡില്‍ ബേശിന് തെക്കാണ് അപകടം. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. റെഡ് ക്രസന്റ് സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രികളിലേക്ക് നീക്കി.






