വടകരയില്‍ ഭാര്യ ഒളിച്ചോടി, 250 പേര്‍ക്ക് മദ്യവും ഭക്ഷണവും നല്‍കി ഭര്‍ത്താവിന്റെ ആഘോഷം

വടകര-വിവാഹ മോചനത്തിന്റെ സന്തോഷം പ്രകടിപ്പിച്ചുകൊണ്ടുള്ള ഒരു യുവതിയുടെ ചിത്രങ്ങള്‍ അടുത്തിടെ സമൂഹമാദ്ധ്യമങ്ങളില്‍ ഇടം പിടിച്ചിരുന്നു. അത്തരത്തില്‍ വളരെ വ്യത്യസ്തമായൊരു വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ വടകരയില്‍ നിന്നുള്ളതാണ് വീഡിയോ.

വാർത്തകൾക്കായി മലയാളം ന്യുസ് വാട്‌സ്ആപ് ചാനൽ ഫോളോ ചെയ്യുക

ഭാര്യ ഒളിച്ചോടിപ്പോയ സന്തോഷം ഭര്‍ത്താവ് 250 ആളുകള്‍ക്ക് മദ്യവും ഭക്ഷണവും നല്‍കി ആഘോഷിച്ചു എന്ന അടിക്കുറിപ്പോടെയാണ് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മോഹന്‍ലാലിന്റെ 'നരന്‍' എന്ന ചിത്രത്തിലെ വേല്‍മുരുകാ ഹരോ ഹര എന്ന പാട്ടിനൊപ്പം കുറച്ച് പുരുഷന്മാര്‍ ചുവടുവയ്ക്കുന്നതാണ് വീഡിയോയിലുള്ളത്. വീടിന് മുറ്റത്തുനിന്നാണ് ആഘോഷമെന്നാണ് വീഡിയോയില്‍ നിന്ന് മനസിലാകുന്നത്. പന്തലിട്ടിരിക്കുന്നതും സദ്യ കഴിക്കുന്നതുമൊക്കെ ദൃശ്യങ്ങളില്‍ കാണാം.

എന്നാല്‍ ഇത് ഭാര്യ ഒളിച്ചോടിപ്പോയ സന്തോഷത്തില്‍ ഭര്‍ത്താവ് നടത്തിയ സത്കാരത്തിന്റെ വീഡിയോ തന്നെയാണോയെന്ന കാര്യത്തില്‍ സ്ഥിരീകരണമൊന്നുമില്ല. ആരാണ് വീഡിയോ പകര്‍ത്തിയതെന്ന് വ്യക്തമല്ല. റിയാസ് എന്നയാളുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ ഇതുവരെ എണ്ണായിരത്തിലധികം പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. ഏറ്റവും രസകരമായ പ്രതികരണം കാമുകനെ കുറിച്ചാണ്. ഓന്റെ സ്ഥിതിയിപ്പോള്‍ എന്തായിരിക്കുമെന്നാണ് തികച്ചും സ്ത്രീ വിരുദ്ധമായ കമന്റ്. 

Latest News