മലപ്പുറം വട്ടപ്പാറയില്‍ ചരക്കു ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു

മലപ്പുറം - വട്ടപ്പാറയില്‍ ചരക്കുലോറി മറിഞ്ഞ് കര്‍ണാടക സ്വദേശി മരണമടഞ്ഞു.  മറിഞ്ഞ ലോറിക്കടിയില്‍ കുടുങ്ങിപ്പോയ ഗോപാല്‍ ജാദവ് (41) ആണ് മരിച്ചത്. വാഹനത്തില്‍ നിന്നും തെറിച്ച് വീണ സഹായി കര്‍ണാടക സ്വദേശി പ്രകാശിനെ ഹൈവേ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രകാശ്  അപകടനില തരണം ചെയ്തു. തൃശൂര്‍ ഭാഗത്തേക്ക് സവാളയുമായി പോവുകയായിരുന്നു കര്‍ണാടകയില്‍ നിന്നുള്ള ലോറി. തിരൂര്‍ പൊലീസും അഗ്‌നിരക്ഷാ സേനയും എത്തിയാണ് വാഹനത്തിനടിയില്‍ കുടുങ്ങിയ പ്രകാശിനെ രക്ഷപ്പെടുത്തിയത്. 

 

Latest News