കേരളത്തിലെ  വൈദ്യുതി പ്രതിസന്ധിയ്ക്ക് പരിഹാരമായില്ല 

തിരുവനന്തപുരം- സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുത പ്രതിസന്ധിയില്‍ ഇന്ന് പൂര്‍ണ പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയില്‍ കെഎസ്ഇബി. കൂടംകുളത്തേയും മൂളിയാറിലേയും തകരാറുകള്‍ ഉച്ചയോടെ പരിഹരിക്കാന്‍ കഴിഞ്ഞാല്‍ ഇന്ന് പൂര്‍ണ പരിഹാരം കാണാനാകുമെന്ന കണക്കു കൂട്ടലിലാണ് കെഎസ്ഇബി. നിലവില്‍ 370 മെഗാവാട്ടിന്റെ കുറവാണുള്ളത്.ഇന്നലെ വൈകീട്ട് 6.30 മുതല്‍ രാത്രി 11 മണി വരെ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നു. ഇടുക്കി, കൂടംകുളം വൈദ്യുതി നിലയങ്ങളിലെ ജനറേറ്ററുകളുടെ സാങ്കേതിക തകരാറ് മൂലം വൈദ്യുതി ലഭ്യതയില്‍ കുറവ് വന്നതാണ് ഉപയോഗം കുറക്കാന്‍ ആവശ്യപ്പെട്ടത്. 

Latest News