Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മന്ത്രി ആന്റണി രാജു ബെല്ലടിച്ചു; കാസർകോട് ആദ്യ ഗ്രാമവണ്ടി ഓടിത്തുടങ്ങി

കുമ്പള ബംബ്രാണയിൽ കെ.എസ്.ആർ.ടി.സിയുടെ ജില്ലയിലെ ആദ്യത്തെ ഗ്രാമവണ്ടി ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യുന്നു.

കാസർകോട്- കെ.എസ്.ആർ.ടി.സിയുടെ സേവനം ഗ്രാമവണ്ടി പദ്ധതിയിലൂടെ എല്ലാവർക്കും ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്ന് സംസ്ഥാന ഗതാഗത മന്ത്രി ആന്റണി രാജു. കുമ്പള ഗ്രാമപഞ്ചായത്തും കെ.എസ്.ആർ.ടി.സിയും സംയുക്തമായി ആരംഭിക്കുന്ന 'ഗ്രാമവണ്ടി' പദ്ധതി ബസിൽ കയറി ആദ്യ ബെല്ലടിച്ചു ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ സ്ഥാപനവും കേരള സ്‌റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനും ഉൾനാടുകളിലെ യാത്രാക്ലേശം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സംയുക്തമായി കൊണ്ടുവന്ന പദ്ധതിയാണ് ഗ്രാമവണ്ടി.
മംഗലാപുരത്തെ വിവിധ കോളേജുകളിൽ പഠിക്കുന്ന മഞ്ചേശ്വരത്തെ വിദ്യാർത്ഥികളുടെ ബസ് കൺസെഷൻ എന്ന ഏറെക്കാലത്തെ സ്വപ്‌നം സംസ്ഥാന സർക്കാർ സാക്ഷാത്കരിച്ചു. എ.ഐ ക്യാമറ കൊണ്ടുവന്നപ്പോൾ പല തരത്തിലുള്ള ആക്ഷേപങ്ങൾ പല കോണിൽനിന്നും വന്നിരുന്നു. എ.ഐ ക്യാമറ വന്നതിന് ശേഷം വാഹനാപകടങ്ങളും ട്രാഫിക്ക് നിയമലംഘനങ്ങളും കുറഞ്ഞു. സംസ്ഥാന സർക്കാർ വിജയകരമായി നടപ്പിലാക്കിയ, രാജ്യത്ത് തന്നെ മാതൃകയായ എഐ ക്യാമറയെകുറിച്ച് പഠിക്കാൻ കർണ്ണാടക, മഹാരാഷട്ര പോലെയുള്ള സംസ്ഥാനങ്ങളിൽനിന്ന് ഉദ്യോഗസ്ഥർ വന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 
ഉദ്ഘാടനത്തിനോടനുബന്ധിച്ച് ഗ്രാമവണ്ടിയുടെ ആദ്യ സർവ്വീസ് സൗജന്യമായിരുന്നു. ഫഌഗ് ഓഫിന് ശേഷമുള്ള കന്നിയാത്രയിൽ ജനപ്രതിനിധികളോടൊപ്പം മന്ത്രിയും പങ്കെടുത്തു.
എ.കെ.എം.അഷ്‌റഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എ.സൈമ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷമീന ടീച്ചർ എന്നിവർ മുഖ്യാതിഥികളായി. കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസിർ മൊഗ്രാൽ, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കർള, ജില്ലാ പഞ്ചായത്ത് അംഗം ജമീല സിദ്ധീഖ്, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രേമ ഷെട്ടി, സീനത്ത് നസീർ, കുമ്പള ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ എം.സബൂറ, നസീമ ഖാലിദ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബി.എ.റഹ്മാൻ, കുമ്പള ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അൻവർ ഹുസൈൻ, കെ.മോഹനൻ, യൂസഫ് ഉളുവാർ, പുഷ്പലത പി.ഷെട്ടി, രവി രാജ്, പി.കെ.ആയിഷത്ത് റസിയ, എസ്.പ്രേമലത, പി.സുലോചന, എസ്.ശോഭ, എം.അജയ്, അനിൽ കുമാർ, സി.എം.മുഹമ്മദ്, താഹിറ ജി. ശംസീർ, കെ.അബ്ദുൽ റിയാസ്, എം.കൗലത്ത് ബീവി, വിവേകാനന്ദ ഷെട്ടി, വിദ്യാ എൻ പൈ, പ്രേമാവതി, എം.അബ്ബാസ്, മഞ്ചുനാഥ ആൽവ, എ.കെ.ആരിഫ്, വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളായ ബി.എൻ.മുഹമ്മദ് അലി, ലോകനാഥ ഷെട്ടി, സി.എ.സുബൈർ, ജയറാം ബല്ലംകുടിൽ, സണ്ണി അരമന, പ്രതീപ്, താജുദ്ധീൻ മൊഗ്രാൽ, അഹമ്മദ് അലി കുമ്പള, രാഘവ ചേരാൽ, പ്രജു കെ. ബള്ളൂർ, മഹമൂദ് കൈക്കമ്പ, സിദ്ധീഖ് കൊടിയമ്മ, ഹസൈനാർ നുള്ളിപ്പാടി, കെ.എസ്.ആർ.ടി.സി എക്‌സിക്യൂട്ടീവ് ഡയറക്ടർ അഡ്മിനിസ്‌ട്രേഷൻ ആന്റ് ഓപ്പറേഷൻ ജി.പി.പ്രദീപ് കുമാർ, കെ.എസ്.ആർ.ടി.സി നോർത്ത് എക്‌സിക്യൂട്ടീവ് ഡയറക്ടർ, വി.മനോജ് കുമാർ, കെ.എസ്.ആർ.ടി.സി ക്ലസ്റ്റർ ഓഫീസർ കെ.പ്രിയേഷ് കുമാർ, മോഹൻ കുമാർ പാടി, ബിജു ജോൺ, സി.എച്ച്.ഹരീഷ് കുമാർ, കുമ്പള ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വിരാജ് തമ്പുരാൻ, അഷ്‌റഫ് കൊടിയമ്മ എന്നിവർ സംസാരിച്ചു. 
കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യു.പി.താഹിറ യൂസഫ് സ്വാഗതവും കെ.എസ്.ആർ.ടി.സി വിജിലൻസ് ഓഫീസറും ഗ്രാമവണ്ടി സ്‌പെഷ്യൽ ഓഫീസറുമായ വി.എം.താജുദ്ധീൻ സാഹിബ് നന്ദിയും പറഞ്ഞു.

 

Latest News