കോണ്‍ഗ്രസ് നേതാവ് ഹോട്ടലില്‍ മരിച്ച നിലയില്‍

അങ്കമാലി- അങ്കമാലി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ പി. ടി. പോളിനെ ആലുവയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 

ഐ. എന്‍. ടി. യു. സി സംസ്ഥാന വൈസ് പ്രസിഡന്റും മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗവുമാണ്. അങ്കമാലി മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുണ്ട്. 

നിലവില്‍ അങ്കമാലി സഹകരണ ബാങ്ക് പ്രസിഡന്റാണ്. ആലുവ മഹാനവമി ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പോളിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

Latest News