Sorry, you need to enable JavaScript to visit this website.

'മുഖ്യമന്ത്രിയുടെ ഫോൺ വന്നാൽ എല്ലാമായെന്ന് വിചാരം'; പി.എം.എ സലാമിനെതിരെ പരാതിയുമായി സമസ്ത നേതാക്കൾ

കോഴിക്കോട് - മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാമിനെതിരെ പരാതിയുമായി സമസ്ത നേതാക്കൾ രംഗത്ത്. പാർട്ടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കും അഖിലേന്ത്യാ ജനറൽസെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്കും ഇത് സംബന്ധിച്ച് 21 നേതാക്കൾ ഒപ്പിട്ട് പ്രതിഷേധ കത്ത് നൽകി. 
 സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പേര് പറയാതെ പി.എം.എ സലാം തൊടുത്ത ഒരു വിമർശമാണ് സമസ്ത നേതാക്കളെ ചൊടിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോൺകോൾ കിട്ടിയാൽ എല്ലാമായി എന്ന് വിചാരിക്കുന്ന ആളുകൾ നമ്മുടെ സമുദായത്തിൽ ഉണ്ടെന്നായിരുന്നു തട്ടം വിവാദത്തിനിടെ പി.എം.എ സലാം പറഞ്ഞത്. കത്തിൽ മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും സമസ്ത വേദികളിലെ പ്രഭാഷകനുമായ അബ്ദുറഹ്മാൻ കല്ലായിക്കെതിരെയും വിമർശമുണ്ട്. ഇത്തരം വാക്കുകളും ഇടപെടലുകളും സമുദായ ഐക്യത്തെ ദുർബലപ്പെടുത്തുമെന്നും സമസ്ത നേതാക്കൾ ഓർമിപ്പിക്കുന്നു. അബ്ദുൽഹമീദ് ഫൈസി അമ്പലക്കടവ്, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ, സത്താർ പന്തല്ലൂർ എന്നി സമസ്ത നേതാക്കളുടെ നേതൃത്വത്തിലാണ് പരാതി സമർപ്പിച്ചത്.
 

Latest News