Sorry, you need to enable JavaScript to visit this website.

ട്രെയിനിൽ ദമ്പതികളുടെ ദേഹത്തും ലഗ്ഗേജിലും യുവാവ് മൂത്രമൊഴിച്ചു

ലഖ്‌നൗ - ട്രെയിൻ യാത്രയ്ക്കിടെ മദ്യലഹരിയിൽ യുവാവ് ദമ്പതികളുടെ മേൽ മൂത്രമൊഴിച്ചു. മുകളിലെ ബർത്തിലായിരുന്ന യുവാവ് താഴേക്ക് മൂത്രമൊഴിക്കുകയായിരുന്നു. താഴെ ബർത്തിൽ കിടക്കുകയായിരുന്ന ബനാറസ് ഹിന്ദു സർവ്വകലാശാലയിൽനിന്നും ഈയിടെ വിരമിച്ച ദമ്പതികളുടെ ദേഹത്തും ലഗ്ഗേജിലും മൂത്രം ആവുകയായിരുന്നു.
  സംഭവത്തിൽ തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ കുത്തബ് വിഹാർ സ്വദേശി റിതേഷിനെ റെയിൽവേ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു. സമ്പർക്ക് ക്രാന്തി എക്‌സ്പ്രസിന്റെ ബി ത്രി എ.സി കോച്ചിലാണ് സംഭവം. ട്രെയിൻ യു.പിയിലെ വിരാംഗന ലക്ഷ്മിഭായ് ഝാൻസി ജംഗ്ഷനിൽ എത്തിയപ്പോഴാണ് ദമ്പതികൾക്ക് വലിയ ആഘാതമേൽപ്പിച്ച മഹാനാണക്കേടായ മഹാസംഭവമുണ്ടായത്.
 

Latest News