മുനമ്പത്ത് കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുന്നു

കൊച്ചി- മുനമ്പത്ത് ഫൈബര്‍ ബോട്ട് മറിഞ്ഞ് കാണാതായ നാല് മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുന്നു. മാലിപ്പുറം സ്വദേശികളായ അപ്പു, താഹ, മോഹനന്‍, ആലപ്പുഴ സ്വദേശി രാജു എന്നിവരെയാണ് കാണാതായത്. കോസ്റ്റല്‍ പൊലീസും മത്സ്യത്തൊഴിലാളികളും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. മാലിപ്പുറത്ത് നിന്ന് മീന്‍ പിടിക്കാന്‍ പോയ വള്ളമാണ് ഇന്നലെ മുങ്ങിയത്.വള്ളത്തില്‍ ഏഴ് പേരുണ്ടായിരുന്നു. ഇതില്‍ മൂന്ന് പേരെ ഇന്നലെ രാത്രി രക്ഷപ്പെടുത്തിയിരുന്നു. ഇവര്‍ ഫോര്‍ട്ട് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. മുനമ്പത്ത് നിന്ന് പത്ത് നോട്ടിക്കല്‍ അകലെയായിരുന്നു അപകടം നടന്നത്. ബോട്ടിലേക്ക് വെള്ളം ഇരച്ചുകയറുകയായിരുന്നു.തെരച്ചിലിനായി പുലര്‍ച്ചയോടെ കൂടുതല്‍ ബോട്ടുകള്‍ എത്തിച്ചിട്ടുണ്ട്. 'ബാക്കില്‍ നിന്ന് വെള്ളം കയറി ബോട്ട് കിഴക്കോട്ട് മുങ്ങുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന കാനില്‍ പിടിച്ചൊക്കെയാണ് രക്ഷപ്പെട്ടത്. ഇനിയും നാല് പേരെ കിട്ടാനുണ്ട്.'- രക്ഷപ്പെട്ട മത്സ്യത്തൊഴിലാളി പറഞ്ഞു.
 

Latest News