തലശ്ശേരി അതിരൂപതയുടെ എതിര്‍പ്പ്:  സ്‌കൂള്‍ കായിക മേള ഞായറാഴ്ച നടത്തില്ല  

കണ്ണൂര്‍- തലശ്ശേരി അതിരൂപതയുടെ എതിര്‍പ്പിന് പിന്നാലെ കണ്ണൂര്‍ ജില്ലാ സ്‌കൂള്‍ കായിക മേള ഞായറാഴ്ചയില്‍ നിന്ന് മാറ്റി. ശനിയാഴ്ച്ച മത്സരങ്ങള്‍ സമാപീക്കും. വ്യാഴം, വെള്ളി, ഞായര്‍ എന്നീ ദിവസങ്ങളിലായി മേള നടത്താനായിരുന്നു നേരത്തെയെടുത്ത തീരുമാനം.
ഞായറാഴ്ച മേള നടത്തുന്നത് ക്രൈസ്തവര്‍ക്ക് ബുദ്ധിമുട്ടാകുമെന്നും തീരുമാനം മാറ്റണമെന്നും തലശ്ശേരി അതിരൂപത വികാരി ജനറാള്‍ ആന്റണി മുതുകുന്നേല്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മാറ്റം. ഡി.ഡി.ഇ വിളിച്ചു ചേര്‍ത്ത അടിയന്തിര യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ശനിയാഴ്ച കായിക അധ്യാപകരുടെ ക്ലസ്റ്റര്‍ മീറ്റിങ് നടക്കുന്നതിനാലാണ് കായിക മേളയുടെ സമാപനം ഞായറാഴ്ച്ച നടത്താന്‍ തീരുമാനിച്ചിരുന്നത്. കായിക അധ്യാപകരുടെ ക്ലസ്റ്റര്‍ യോഗം തിങ്കളാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്.

Latest News